കല്‍പ്പറ്റ: എല്‍ഐസി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍ഐസി ഓഫീസുകള്‍ക്കു മുമ്പില്‍ ധര്‍ണ നടത്തി.
എല്‍ഐസിയിലെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനം പിന്‍വലിക്കുക, എല്‍ഐസിയെയും പൊതുമേഖലാസ്ഥാപനങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കല്‍പ്പറ്റയില്‍ സുരേന്ദ്രന് കോട്ടത്തറ, കെ.കെ. രാധാകൃഷ്ണന്, ബത്തേരിയില്‍ ദിലീപ്കുമാര്, ഗായത്രി എന്നിവര്‍ പ്രസംഗിച്ചു.